“എന്റെ പേര് മാത്യു മാണിശ്ശേരിയിൽ ,ഞാൻ വയനാട്ടിൽ താമസിക്കുന്നു .ഞാൻ ഒരു 20വർഷം മുമ്പ് ഒരു പണിയും ഇല്ലാതെ അലഞ്ഞു തിരിയുന്ന കാലം.
ഒരു വ്യക്തി എന്നെ സമീപിച്ചു നിർബന്ധപൂർവം അയാളുടെ ഒരു വെൽഡിങ് ഇൻഡസ്ടറി എന്റെതലയിൽ കെട്ടിവെച്ചു.
സത്യത്തിൽ എനിക്ക് ആ ബിസിനസിനെ പറ്റി ഒന്നുമറിയില്ലായിരുന്നു .പിന്നെ ഒരു പണിയുമില്ലാതിരുന്ന കൊണ്ട് ഞാനത് ഏറ്റെടുത്തു .രണ്ട് വർഷത്തെ അഗ്രിമെന്റിൽ നടത്തിപ്പിന് എന്റെ കയ്യിൽ ആയി.
എങ്ങനെ നടത്താൻ ,എന്ത് നടത്താൻ ?പണിയും അറിയില്ല ,പണിക്കാറുമില്ല .കുടുങ്ങിയോ ??കുടുങ്ങി
രണ്ടു മാസം കടന്നു പോയി .ഒരു പണിയും വന്നില്ല ,പണിക്കാരും വന്നില്ല .എനിക്കൊട്ടും പണിയും അറിയില്ല .വെൽഡിങ് ഇൻഡസ്ടറി എന്താണെന്ന് പോലും അറിയില്ല.
രണ്ട് മാസം വാടകയും കറണ്ട് ബില്ലും ചിലവുകളും കൈയിൽ നിന്നും കൊടുത്തു .നഷ്ടം മാത്രം .മൂന്നാം മാസം ഞാൻ പുറത്തിറങ്ങി എല്ലാവരോടും എനിക്കറിയാവുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു .പതുക്കെ പണികൾ വരാൻ തുടങ്ങി.
പണിക്കാരെയും കിട്ടാൻ തുടങ്ങി .മൂന്നാമത്തെ മാസം ഞാൻ 48000 രൂപ ലാഭമുണ്ടാക്കി .അതെങ്ങനെ എന്ന് ചിന്തിക്കുന്നുണ്ടാകും .ശരിയാണ് .മറ്റു പരിപാടികളൊക്കെ മാറ്റിവെച്ചു ,ഈ ബിസിനെസ്സിൽ ഞാനെന്റെ മനസ്സും ശരീരവും ,സമയവും എല്ലാം സമർപ്പിച്ചു.
എല്ലാം മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു .ഇഷ്ടം പോലെ വർക്കുകൾ വന്നു ,ജോലിക്കാർ വന്നു .എടുത്താൽ തീരാത്ത വർക്കുകൾ .അപ്പോഴാണ് അടുത്ത പ്രശ്നം വരുന്നത്.
വാടകക്ക് കട തന്ന വ്യക്തി കട ഒഴിഞ്ഞു കൊടുക്കണമെന്നും പറഞ്ഞുപ്രശ്നമായി (രണ്ടു വർഷത്തെ എഗ്രിമെന്റ് ഉണ്ട് കേട്ടോ )അയാൾ ഒരു പ്രശ്നക്കാരൻ ആയി മാറി .കാരണം ഈ കടയിൽ ഇപ്പോൾ ഇഷ്ടംപോലെ വർക്ക് ഉണ്ട് ,അത് തന്നെ കാരണം .
വഴക്കായി എന്നും .പ്രശ്നമായി ഞാൻ കട വിട്ടുകൊടുക്കാൻ തയ്യാറായില്ല .അപ്പോൾ അയാൾ കള്ളും കുടിച്ചു വന്നു വഴക്കായി ,തെറിയായി ,അടിയായി .അയാളുടെ അടി ഞാൻ കൊണ്ടു.
ഇത് കണ്ടു നിന്ന ഒരാൾ എന്നെ വിളിച്ചു അയാൾക് ഒരു സ്ഥാപനം വെറുതെ കിടക്കുന്നുണ്ട് ,അത് വാടകക്ക് തരാമെന്ന് പറഞ്ഞു .ദിവസം 80 രൂപ വാടകക്ക് അങ്ങനെ അതെടുത്തു.
നീണ്ട 20 വർഷങ്ങൾ അത് നടത്തി .നല്ല വളർച്ച ഉണ്ടായി .വയനാട് ജില്ലയിലെ ഒന്നാം നമ്പർ കടയായി എന്റെ സ്ഥാപനം ഉയർന്നു.
ഇത്രയും പറഞ്ഞത് ഒരു കാര്യം മനസ്സിലാക്കാൻ വേണ്ടിയാണ് .എനിക്ക് ഒന്നും അറിയാൻ പാടില്ലാത്ത ഒരു മേഘാലയിലേക്കാണ് ഞാൻ ഇറങ്ങിയത് .വളരെയധികം പ്രശ്നങ്ങൾ നേരിടേണ്ടി വന്നു.
എന്നാലും ഒരേ ലക്ഷ്യത്തോടെ, ആത്മവിശ്വാസത്തോടെ അധ്വാനിക്കാനും ,പടവെട്ടാനും തയാറായപ്പോൾ വിജയം എന്റെകൂടെ നിന്നു എന്നുള്ളതാണ് സത്യം.
ജീവിതത്തിൽ വിജയിക്കാൻ എളുപ്പവഴികൾ ഒന്നുമില്ല.
എന്റെ ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഇഷ്ടം പോലെ ഉണ്ട്. ഇപ്പോൾ ഷോപ്പ് ഇല്ല. എല്ലാം കൊറോണ കൊണ്ടുപോയി. പുതിയത് തുടങ്ങാനുള്ള ചിന്തയിലാണ്
The name of the shop is Hi-Tech engineering works, Mananthavady.”
എനിക്ക് മെസ്സേജ് ആയി ലഭിച്ച ഒരു കഥയാണ്. വായിച്ചപ്പോൾ നല്ലതെന്ന് തോന്നി. ഇവിടെ പോസ്റ്റ് ചെയ്യുന്നു.
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.


Comments are closed.