ഓണർ ഇല്ലെങ്കിൽ കൂടി റൺ ചെയ്യുന്ന ബിസിനസ്സ് എന്ന് നിങ്ങൾ കേട്ടിട്ടുണ്ടാവും, പലരും ഒരു ERP or any other software tool ഉപയോഗിച്ച് അങ്ങനെ ചെയ്യുന്നുണ്ടാവും. പക്ഷേ അതൊന്നുമല്ല യഥാർത്ഥ സിസ്റ്റം.
നിങ്ങൾക്ക് ഒരു ബിസിനസ്സ് ഉണ്ടെന്ന് കരുതുക, product/ service /manufacturing അങ്ങനെ എന്തും ആകട്ടെ. അതിനെ ഒരു സിസ്റ്റം വച്ച് automate ചെയ്യാൻ പറ്റും.
സിസ്റ്റം എന്ന് പറയുന്നത് രണ്ടോ രണ്ടിൽ കൂടുതലോ ആളുകൾ ചേരുന്ന ഒരു സംവിധാനമാണ്. നിങ്ങൾ ഇപ്പോൾ ചെയ്യുന്ന ബിസിനസ്സിലേക്ക് സിസ്റ്റം കൊണ്ടുവന്നു എന്ന് കരുതുക, എന്താണോ നിങ്ങളുടെ ബിസിനസ്സ്, അത് പിന്നെ അവിടെ തനിയെ പ്രവർത്തിക്കും.
അവിടെ അവരെക്കൊണ്ട് താങ്ങാൻ പറ്റാത്ത എന്തെങ്കിലും വിഷയങ്ങൾ ഉണ്ടാവുമ്പോൾ മാത്രം നിങ്ങൾ ഇടപെട്ടാൽ മതി. അപ്പോ ബിസിനസ്സ് ഇത്ര എളുപ്പമാണോ, ഒരു സിസ്റ്റം ഉണ്ടാക്കിയിട്ട് ഓണർ വെറുതെ ഇരുന്നാൽ മതിയോ എന്നൊക്കെ സംശയങ്ങൾ തോന്നാം.
ഓണർ അഥവാ ഒരു ഫൗണ്ടറുടെ റോളുകൾ വേറെ ഒരുപാട് ഉണ്ടല്ലോ, ഇപ്പോൾ ബിസിനസിന്റെ ഉള്ളിൽ ഇരിക്കുന്നത് കൊണ്ടാണ് അതൊന്നും നിങ്ങൾക്ക് കാണാൻ കഴിയാത്തത്.
ഇനി എന്റെ ഒരു കഥ പറയാം, എനിക്ക് ഓരോന്ന് നിർമ്മിക്കാൻ ഇഷ്ടമായിരുന്നു, ഇലക്ട്രോണിക്സ് പഠിച്ചു, കോളേജ് പ്രൊജക്റ്റ് ഒക്കെ ടീമിലെ വേറെ ആരെയും ഏൽപ്പിക്കാതെ ഒറ്റക്ക് ചെയ്യുന്ന പ്രകൃതമായിരുന്നു എന്റേത്.
പിന്നെ സോഫ്റ്റ്‌വെയർ ഡെവലപ്പർ ആയി, Makeyourcards എന്ന എന്റെ ആദ്യത്തെ സംരംഭം തുടങ്ങി, അവിടെ Software developer, customer support, marketing, packing, home delivery, product design തുടങ്ങി സകല പണിയും ഞാൻ തന്നെ ആയിരുന്നു.
പിന്നീട് ഞാൻ തുടങ്ങിയ ബിസിനസ്സിൽ എല്ലാം സ്റ്റാഫ് ഉണ്ട്, പക്ഷേ അതിൽ വളരെ കുറച്ചു ആളുകളുടെ ജോലി മാത്രമേ എനിക്ക് തൃപ്തിയായി തോന്നാറുള്ളു.
അങ്ങനെ ഞാൻ എല്ലാത്തിലും കയറി ഇടപെടും, നമ്മൾ ഇടപെടാൻ തുടങ്ങിയാൽ പിന്നെ സ്റ്റാഫിന്റെ രീതികൾ മാറും, എല്ലാത്തിനും അവർ നമ്മളോട് അഭിപ്രായം ചോദിക്കും, അങ്ങനെ പതിയെ പതിയെ നമ്മൾ തന്നെയായിരിക്കും അവിടുത്തെ ഏറ്റവും നല്ല ജോലിക്കാരൻ.
പക്ഷേ ഇതൊന്നും ഇങ്ങനെ അല്ല മറ്റൊരു രീതിയിലാണ് പ്രവർത്തിക്കേണ്ടത് എന്നുമാത്രം എനിക്ക് അന്ന് തോന്നിയിരുന്നു, പക്ഷേ അത് എന്താണെന്നോ എങ്ങനെയാണെന്നോ ഒന്നും അറിയില്ല.
പക്ഷേ പുതിയ കാര്യങ്ങൾ പഠിക്കുക മറ്റ് ബിസിനസ്സ് നിരീക്ഷിക്കുക, അങ്ങനെ ഉള്ളവരോട് സംസാരിച്ചു കാര്യങ്ങൾ മനസിലാക്കി എടുക്കുക എന്നൊരു ശീലം എനിക്ക് എങ്ങനെയോ ഉണ്ടായിരുന്നു. അതുകൊണ്ട് മാത്രം സിസ്റ്റം എന്നത് എന്താണെന്ന് പഠിക്കാൻ കഴിഞ്ഞു. ആ ഒരു ഒറ്റ സംഭവമാണ് പിന്നെ എന്നേ രക്ഷിച്ചത്.
Infusions Global എന്ന എന്റെ ടെക്നോളജി കമ്പനി, Kerala Startup Garage, Milestone Hunters Club, Adventures, വരാനിരിക്കുന്ന മറ്റ് ചില പ്രൊജക്റ്റ് എന്നിവയെല്ലാം ഇപ്പോൾ ഓരോ ടീം വീതമാണ് നോക്കുന്നത്.
പണ്ട് ഞാൻ സോഷ്യൽ മീഡിയയിൽ എഴുതാൻ തുടങ്ങിയ സമയത്ത് എന്റെ അടുക്കൽ ഒരുപാട് ആളുകൾ മെസ്സേജ് അയച്ചു വരുമായിരുന്നു. അവരുടെ ആശയങ്ങൾ പങ്ക് വയ്ക്കാനും, ഇൻവെസ്റ്ററെ കണ്ടെത്തുക തുടങ്ങി ഒരുപാട് കാര്യങ്ങൾക്ക്.
ആശയങ്ങൾ കേൾക്കുക നിർദ്ദേശങ്ങൾ നൽകുക എന്നതൊക്കെ എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമായിരുന്നതിനാൽ ദിവസവും മണിക്കൂറുകൾ ഇതിനായി ഞാൻ ചിലവഴിച്ചിരുന്നു.
പക്ഷേ അവരെ കേൾക്കുക, പിന്നീട് ആലോചിച്ചു എന്തെങ്കിലും നിർദ്ദേശങ്ങൾ നൽകുക എന്നതിനപ്പുറം എനിക്ക് മറ്റൊന്നും ചെയ്യാൻ കഴിയില്ലായിരുന്നു. അങ്ങനെ വരുന്ന ഒരാൾക്ക് വേണ്ടി തന്നെ ചിലപ്പോ ദിവസങ്ങൾ അല്ലെങ്കിൽ മാസങ്ങൾ കൂടെ നിന്ന് പ്രവർത്തിക്കേണ്ടതായിട്ട് ഒക്കെ വരാം.
എവിടെയോ എന്തോ ഒരു പ്രശ്നമുണ്ട് അത് പരിഹരിച്ചാൽ എല്ലാത്തിനും പരിഹാരം ആകുമെന്ന് മാത്രം എന്റെ ഉള്ളിൽ ഒരു ചിന്ത ഉണ്ടായിരുന്നു.
പിന്നീട് സിസ്റ്റം എന്തെന്ന് മനസിലാക്കി കഴിഞ്ഞപ്പോൾ എനിക്ക് വ്യക്തമായി, എന്തായിരുന്നു എന്റെ പ്രശ്നമെന്ന്, എന്റെ മാത്രമല്ല 90% ബിസിനസ്സ് ചെയ്യുന്നവരുടെയും പ്രശ്നം അത് തന്നെയായിരുന്നു.
നിലവിൽ എന്റെയടുത്തു വിവിധ ആവിശ്യങ്ങൾക്കായി വരുന്നവരെ ഡീൽ ചെയ്യുന്നത് എന്റെ സിസ്റ്റമാണ്. അങ്ങനെ പറഞ്ഞാൽ മനസ്സിലാകുമോ എന്നൊരു സംശയമുണ്ട്,
ഒരു ഉദാഹരണം പറയാം, ദിവസവും എന്റെ അടുത്ത് ഇത്തരത്തിൽ മെസ്സേജ് അയച്ചു വരുന്നവരുടെ എണ്ണം 5 – 10 വരെയാണ്, ഇത്രയും ആളുകളോട് ഞാൻ നേരിട്ടാണ് ഇടപെടുന്നതെങ്കിൽ
ഒരാൾക്ക് 1 മണിക്കൂർ വീതം സമയം നൽകി അവരുമായി സംസാരിക്കാൻ തന്നെ ഒരു ദിവസത്തിന്റെ മുഴുവൻ തന്നെ പോകും, അവർക്ക് വേണ്ട കാര്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ചെയ്ത് നൽകാൻ പോയിട്ട് അത്തരത്തിൽ ചിന്തിക്കാൻ പോലും പിന്നെ സമയം ലഭിക്കില്ല, എന്റെ കാര്യങ്ങൾ ഒന്നും തന്നെ നടക്കില്ല.
അപ്പോൾ ഞാൻ എന്റെ അടുത്ത് വരുന്ന ആളുകൾക്ക് വേണ്ടി ഒരു സിസ്റ്റം, അതായത് ഒരു ടീമിനെ നിർമ്മിച്ചു. അതിന്റെ ഗുണം എന്താണെന്ന് വച്ചാൽ 5 – 10 എന്നുള്ളത് മാറി 50 – 100 പേര് വന്നാലും ആ ടീം അത് മാനേജ് ചെയ്യും. കൂടാതെ അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ മറ്റ് ആളുകളെ നിയോഗിക്കും.
ഇനി എന്റെ സിസ്റ്റം എന്തൊക്കെ ചെയ്യുമെന്ന് ചോദിച്ചാൽ, Marketing, Funding Support, Scale-Up, Franchise Model expansion തുടങ്ങി എന്ത് ആവശ്യം ആണെങ്കിലും അതിനനുസരിച്ചു കാര്യങ്ങൾ ചെയ്യും.
ഇങ്ങനെ ഒരു സിസ്റ്റം എങ്ങനെ നിർമ്മിച്ചു എന്ന് ചോദിച്ചാൽ അത് മറ്റൊരു കഥയാണ്. സോഷ്യൽ മീഡിയയിൽ എഴുതാൻ തുടങ്ങിയപ്പോൾ മുതൽ ഓരോ വഴികളിൽ കൂടി പരിചയപ്പെടാൻ കഴിഞ്ഞ ആളുകളുണ്ട്.
എനിക്ക് വേണ്ടി സിസ്റ്റം നിർമ്മിക്കാൻ ഇറങ്ങിയപ്പോൾ, ഇങ്ങനെ പരിചയപ്പെട്ട ആളുകളെ കൂടെ കൂട്ടി, അങ്ങനെ വിവിധ പദ്ധതികൾ നടപ്പാക്കിയ വലിയ ഒരു കൂട്ടം ആളുകളെ കൂടി എന്റെ ഇക്കോ സിസ്റ്റത്തിന്റെ ഭാഗമാക്കാൻ കഴിഞ്ഞു.
അതിൽ തന്നെ പലരും ഇന്ത്യയിലും വിദേശത്തും വിവിധ വൻകിട ബിസിനസ്സുകൾക്ക് വേണ്ടി പ്രവർത്തിച്ചവരാണ്. ഇന്ത്യയിൽ തന്നെ Flipkart, Amazon, Udaan, Swiggy, Zomato തുടങ്ങിയ കമ്പനികൾക്ക് വേണ്ടി vender – merchant onboarding ചെയ്ത ആളുകൾ നമ്മുടെ ടീമിന്റെ ഭാഗമാണ്, അതുപോലെ Start-up funding agents, 2000 ത്തോളം franchise ഡെവലപ്പ് ചെയ്ത,
7000 business owners കമ്മ്യൂണിറ്റി ഉള്ളവർ, 29M Views ഉള്ള എന്റെ ഫേസ്ബുക് പേജ്, 54000 അംഗങ്ങൾ ഉള്ള Kerala Startup Garage എന്ന കമ്മ്യൂണിറ്റി, 5400 റൈഡർസ് ഉള്ള Milestone Hunters Riders Club എല്ലാം അടങ്ങിയതാണ് ഇപ്പോൾ നമ്മുടെ നെറ്റ്‌വർക്ക്.
എല്ലാവർക്കും ഇങ്ങനെ സിസ്റ്റം വേണോ എന്ന് ചോദിച്ചാൽ, അത് നിങ്ങളുടെ ഗോൾ എന്താണോ അതനുസരിച്ചു വേണം തീരുമാനിക്കാൻ.
കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലേക്ക് വളരണം എന്നുണ്ടെങ്കിൽ തീർച്ചയായും ഒരു സിസ്റ്റം ഉണ്ടാവണം. സിസ്റ്റം ഉണ്ടെങ്കിൽ മാത്രമേ ഫണ്ട് ലഭിക്കൂ, മാർക്കറ്റിംഗ് നടക്കു, വളരാൻ പറ്റു.
ഈ hardwork, smart work എന്നൊക്കെ പറയുമല്ലോ, അതിൽ smart വർക്കിന് കീഴിൽ വരുന്നതാണ് സിസ്റ്റം.
ഇങ്ങനെ ഒരു വലിയ ഇക്കോ സിസ്റ്റത്തിന്റെ ഭാഗമായി പ്രവർത്തിക്കാനോ, അല്ലെങ്കിൽ ബിസിനസ്സ് വളർത്താനോ ആഗ്രഹം ഉണ്ടെങ്കിൽ, reach me out..
