ഇവിടെ ബിസിനസ്സ് ലേഖനങ്ങൾ എഴുതുന്നത് വായിക്കുമ്പോൾ സ്വാഭാവികമായും നിങ്ങൾക്ക് ഒരു സംശയം ഉണ്ടാവും,
ഞാൻ ഒരു business consultant ആണോ, അത്തരം കാര്യങ്ങൾക്ക് എന്നേ സമീപിക്കാമോ എന്നൊക്കെ,
കുറച്ചു വ്യത്യാസങ്ങളുണ്ട്,
ഞാൻ ഒരു സിസ്റ്റം ബിൽഡർ ആണ്, അങ്ങനെ പറഞ്ഞാൽ മനസിലാകുമെന്ന് തോന്നുന്നില്ല, എനിക്ക് തന്നെ അത് മനസ്സിലാക്കിയെടുക്കാൻ ഒരുപാട് നാളുകൾ വേണ്ടിവന്നു. അപ്പോൾ ഒരു ഉദാഹരണം വഴി സിമ്പിൾ ആയിട്ട് പറയാം.
ഒരു നാട്ടിൽ കൂടിയൊരു പുഴ ഒഴുകുന്നുണ്ട് എന്ന് കരുതുക, അക്കരെ പോകുക എന്നത് ആ നാട്ടിലെ ആളുകളുടെ ഒരു പ്രശ്നമാണ്.
ഒരു ബിസിനസ്സ് consultant ഇതിനൊരു പരിഹാരം കണ്ടെത്താൻ വരികയാണെങ്കിൽ, അതിലെ വരുന്ന ആളുകൾക്ക് അക്കരെ കടക്കാനുള്ള വഴി പറഞ്ഞു കൊടുത്തുകൊണ്ട് അയാൾ അവിടെ എപ്പോഴും ഉണ്ടാവും.
ഇനി ഒരു സംരംഭകൻ ആണ് അവിടേക്ക് വരുന്നതെങ്കിൽ അയാൾ അവിടെ ഒരു വള്ളം കൊണ്ടുവരും അത് തുഴയാൻ ജോലിക്കാരെ നിയമിക്കും.
ഇനി ഒരു സിസ്റ്റം ഉണ്ടാക്കുന്ന ആൾ, അതായത് ഞാനാണ് വരുന്നതെങ്കിൽ, കുറച്ചു കാര്യങ്ങൾ പരിഗണിക്കും, എത്ര ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ട്, ഇത് ഇവിടെ മാത്രമാണോ ഉള്ളത്, അവർ എന്താണ് പ്രതീക്ഷിക്കുന്നത് എന്നെല്ലാം.
എന്നിട്ട് അതിനൊരു സൊല്യൂഷൻ നിർമ്മിക്കും.
മുകളിൽ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കും ഈ സൊല്യൂഷൻ കണ്ടെത്തുന്നത്. ചിലപ്പോൾ ഒരു പാലം ആയിരിക്കാം, അല്ലെങ്കിൽ വള്ളം, ഇതൊക്കെ അവിടെ തനിയെ പ്രവർത്തിക്കാൻ വേണ്ട ആളുകളെ കണ്ടെത്തി അവരെ കൂടെ ഉൾപ്പെടുത്തി ഇങ്ങനെ ഒരു സിസ്റ്റം നിർമ്മിച്ചു അവർക്ക് കൈമാറിയ ശേഷം നമ്മൾ അവിടെ നിന്ന് അടുത്ത സ്ഥലത്തേക്ക് പോകും.
ഇതൊക്കെ വായിക്കുമ്പോൾ ബിസിനസ് consultant, business man എന്നിവ ഒക്കെ ഇത്ര നിസാരമാണോ ഞാൻ ഇത്ര വലിയ സംഭവം ആണോ എന്നൊക്കെ തോന്നാം, നമ്മളെ പറ്റി നമ്മൾ തന്നെ പൊക്കി പറഞ്ഞില്ലെങ്കിൽ പിന്നെ ആര് പറയാനാ.
ഇനി എന്റെ തന്നെ അനുഭവത്തിൽ നിന്ന് ഒരു ഉദാഹരണം കൂടി പറഞ്ഞാൽ, ഇത്തരത്തിൽ സംരംഭം ആരംഭിക്കാൻ അറിവുകളും, ഒരെ മനസുള്ള ആളുകളെ തിരഞ്ഞും ഒരുപാട് ആളുകൾ എന്റെ അടുത്തേക്ക് വന്നപ്പോൾ Kerala Startup Garage എന്നൊരു കമ്മ്യൂണിറ്റി നിർമ്മിച്ചു,
അവിടെ ആ കമ്മ്യൂണിറ്റിയിൽ ഉള്ള ആളുകൾ തന്നെയാണ് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കുന്നത്.
മറ്റൊന്ന് Milestone Hunters എന്ന റൈഡർസ് ക്ലബ്, ഇതുവരെ റൈഡ് പോയിട്ടില്ലാത്ത, എന്നാൽ പോകണം എന്ന് ആഗ്രഹം ഉള്ള ആളുകൾക്ക് വേണ്ടി തുടങ്ങിയ ക്ലബ് ആണ്.
കേരളത്തിലെ 14 ജില്ലയിൽ നിന്നുള്ളവരും അതിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഈ 14 ജില്ലയിലും പോയി ഓരോ റൈഡിന് നേതൃത്വം നൽകാൻ എനിക്കു കഴിയില്ലല്ലോ,
അതുകൊണ്ട് അത്തരത്തിൽ റൈഡ് നടത്താൻ കഴിയുന്ന ഒരു സംഘം ആളുകളെ കണ്ടെത്തി ഒരു സ്ഥലത്ത് ക്ലബ് തുടങ്ങി. അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു ആവശ്യമായ മാറ്റങ്ങൾ വരുത്തിയ ശേഷം ആ മോഡൽ മറ്റ് എല്ലാ ജില്ലകളിലേക്കും പകർത്താൻ മറ്റൊരു ടീമിനെ നിർമ്മിച്ചു.
അവർ ഓരോ ജില്ലയിലും ഇത്തരത്തിൽ പ്രവർത്തിക്കുന്ന ടീമിനെ സജ്ജമാക്കുമ്പോൾ മുകളിൽ പറഞ്ഞ പ്രശ്നത്തിന് (riding experience for ordinary people) എല്ലായിടത്തും ഒരു സ്ഥിരം സംവിധാനം ഒരുങ്ങുന്നു.
KSG ആരംഭിച്ചപ്പോൾ സംരംഭം തുടങ്ങണം എന്ന് ആഗ്രഹം ഉള്ളവരെ മാത്രമായിരുന്നു പരിഗണിച്ചത്. അവർക്ക് ഏറ്റവും എളുപ്പത്തിൽ ഫ്രീ ആയിട്ട് അറിവുകൾ ലഭിക്കാനുള്ള സിസ്റ്റം ആയിരുന്നു അന്ന് നിർമ്മിച്ചത്.
ഇപ്പോൾ അതിന്റെ രണ്ടാം ഘട്ടത്തിൽ ബിസിനസ്സ് ചെയ്യുന്ന ആളുകളെ കൂടി ഉൾപ്പെടുത്തി അവർക്ക് ആവശ്യമായ കാര്യങ്ങൾ കൂടി നടക്കുന്ന രീതിയിൽ മറ്റൊരു സിസ്റ്റം നിർമ്മിക്കുകയാണ്.
ആശയങ്ങൾ നിർമ്മിക്കുക എന്നതായിരുന്നു ചെറുപ്പം മുതലേ ഉള്ള എന്റെ ഹോബി, അത് ഒരൊറ്റ ആശയത്തിൽ ഒതുങ്ങി നിൽക്കരുത് എന്നുള്ള ആഗ്രഹത്തിന്റെ പുറത്ത് തുടങ്ങിയ എന്റെ യാത്ര ഇപ്പോൾ എത്തി നിൽക്കുന്നത് ഇവിടെയാണ്.
ഒരു കൂട്ടം ആളുകളുടെ പ്രശ്നം കണ്ടെത്തുക, അതിന് പരിഹാരം കണ്ടെത്തി അതിന് വേണ്ടി ഒരു ടീം / സിസ്റ്റം നിർമ്മിക്കുക.
എന്റെ ഒരു സംശയം കൂടെ ചുവടെ ചേർക്കട്ടെ.
KSG തുടങ്ങി കത്തികയറിയ സമയത്ത് അതിനെ അനുകരിക്കാൻ കുറെ പേര് ശ്രമിച്ചിരുന്നു. Milestone Hunters Club തുടങ്ങി ദേ ഇപ്പോഴും അത് തന്നെ സംഭവിക്കുന്നു.
എന്തെങ്കിലും ഒരു സംഭവം കണ്ട് ഇഷ്ടപ്പെട്ടാൽ, അത് നിർമ്മിച്ച ആളിന്റെ അടുത്തല്ലേ അതുപോലെ മറ്റൊരെണ്ണം നിർമ്മിച്ചു തരുമോ എന്ന് സാധാരണ രീതിയിൽ ചോദിക്കുക.
എന്നാൽ ഇതുവരെ അത്തരത്തിൽ ഒരാളും എന്നേ സമീപിച്ചിട്ടില്ല, എന്റെ പാഷൻ എന്ന് പറയുന്നത് തന്നെ ഇങ്ങനെ concept develop ചെയ്ത് അതിനെ റണ്ണിംഗ് ആക്കി എടുക്കുന്നതാണ്. ഒരിക്കൽ ചെയ്തത് വീണ്ടും ചെയ്യാൻ ഇഷ്ടമില്ല, അഥവാ ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ മറ്റൊരു രീതിയിൽ നിർമ്മിക്കാൻ പറ്റും.
അതായത് KSG കണ്ട് ഇഷ്ടപ്പെട്ടു ആരെങ്കിലും വന്നാൽ അവർക്ക് വേണ്ടി KSG പോലെ ഒരെണ്ണം നിർമ്മിക്കാൻ പറ്റും, അത് KSG യുമായി വ്യത്യാസം ഉണ്ടാവും അതുകൊണ്ട് തന്നെ ഒരു competitor അല്ലെങ്കിൽ കോപ്പിയായി വരില്ല.
Most people copy outcomes; very few study processes.
ചാനലിൽ എന്നേ നിങ്ങൾ എങ്ങനെ കാണുന്നു എന്ന് പോൾ ഇട്ടപ്പോൾ എനിക്ക് മനസിലായി ഒട്ടുമിക്ക ആളുകൾക്കും ഞാൻ ആരാണ് എന്താണ് ചെയ്യുന്നത് എന്നൊന്നും അറിയില്ല എന്ന്.
അപ്പോൾ എനിക്ക് പുതിയ ബിസിനസ്സ്, ബ്രാൻഡ്, കമ്മ്യൂണിറ്റി എന്നിവ നിർമ്മിക്കാൻ കഴിയും, അത് ഇഷ്ടമാണ്, അതിനായ് ഒരു ടീം / സിസ്റ്റം എന്റെ ഒപ്പമുണ്ട്. ഒരു ആശയം നിർമ്മിച്ചു പ്രവർത്തനം തുടങ്ങി കഴിഞ്ഞാൽ എന്റെ ത്രില്ല് തീരും, പിന്നെ അടുത്ത മറ്റൊരു ആശയം പിടിക്കണം.
That’s me and what I’m doing
